Sunday 6 May 2018

ക്ഷേത്രോത്സവങ്ങൾ

ക്ഷേത്രോത്സവങ്ങൾ, നടക്കുന്ന തട്ടകത്തിനു മുഴുവൻ ശ്രയസ്കരമായി തീരുന്നതാണ്. അവിടെയുള്ള ജനഗണങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ ഉത്സവത്തിൽ പങ്കു ചേരും...... ദൂരദേശങ്ങളിലേക്ക് പോയവർക്ക് തിരിച്ചു വരാനുള്ള പിൻവിളിയാണ് ഉത്സവങ്ങൾ.. മറ്റെല്ലാ വ്യത്യാസങ്ങൾക്കുമപ്പുറത്തുമുള്ള ഒത്തുചേരലാണ് ഉത്സവം....

  പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം.
ക്ഷേത്ര ശ്രീകോവിലിനുള്ളിലെ ബിംബത്തിൽ നിന്ന്, ഉത്സവ ചടങ്ങുകളുടെ ഫലമായി ചൈതന്യം തട്ടകത്തിലാകെ വ്യാപിക്കുമെന്നാണ് ഉത്സവത്തിന്റെ വിശ്വാസം

"ആചാര്യ തപ സാമ്നായ ജപേന നിയമേന ച
ഉത്സവേന ന്നദാനേന ക്ഷേത്ര വൃദ്ധിസ്തു പഞ്ചേധ"

ക്ഷേത്ര ചൈതന്യത്തിന്റെ അഭിവൃദ്ധിയ്ക്ക് പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ഉള്ളത്.അതിൽ നാലാമത്തേതാണ് ഉത്സവം
1.ദേവ സാധന നടത്തുന്ന ശാന്തിക്കാരന്റെയും തന്ത്രിയുടെയും തപ:ശ്ശക്തി
2. വേദങ്ങളുടെ മുറജപം
3. വേണ്ട അളവിൽ നല്കുന്ന നിത്യനിദാനം
4. ഉത്സവം
5. ദാനങ്ങളിൽ മഹാദാനമായ അന്നദാനം

        ക്ഷേത്രങ്ങളിലെല്ലാം ഈ അവസരത്തിൽ എങ്ങിനെയെങ്കിലും എത്തിച്ചേരാൻ ഭക്തജനങ്ങൾ ശ്രമിക്കാറുണ്ട്.തലമുറകളെ ബന്ധിപ്പിക്കുന്ന ഉപരിതല സ്പർശിയായ ഒരു ഭാവവും ഉത്സവങ്ങൾക്ക് ഉണ്ട്. നാട്ടുകാരെ, ബന്ധു ജനങ്ങളെ, സൗഹൃദങ്ങളെ ബന്ധിപ്പിക്കുന്ന നാളുകളാണ് ഉത്സവ ദിനങ്ങൾ....

വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രകലകളും
ഭാരതീയ പാരമ്പര്യ - ക്ലാസ്സിക് കലകളും ആധുനിക സ്റ്റേജ് ഷോകളുംDJ പോലുള്ള പരിപാടികളും എല്ലാം ഉൾക്കൊള്ളുന്നതാണ് ക്ഷേത്ര ഉത്സവങ്ങൾ...അങ്ങിനെ എല്ലാം കൂടിച്ചേരുമ്പോഴാണ് ഉത്സവം പൂർണ്ണമാവുന്നത്

No comments:

Post a Comment